Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷാ ചുമതല കേന്ദ്ര അതോറിറ്റിയുടെ കീഴിലാക്കിയ കേന്ദ്രസർക്കാർ ഉത്തരവിനെ മുല്ലപ്പെരിയാർ സമരസമിതി സ്വാഗതം ചെയ്തു





സുരക്ഷാ പരിശോധന അടിയന്തരമായി ഉണ്ടാകണമെന്ന് നിർദ്ദേശം തീരദേശ ജനങ്ങൾക്കും കേരളത്തിലെ അഞ്ച് ജില്ലകൾക്കും ആശ്വാസകരവും പ്രതീക്ഷ നൽകുന്നതും ആണ് കഴിഞ്ഞ മേൽനോട്ട സമിതിയിലെ അംഗങ്ങൾ തമിഴ്നാടിന്റെ വാദങ്ങൾക്ക് മുഖം കൊടുക്കുകയും കേരളത്തിന്റെ തീരുമാനങ്ങളെ തള്ളുകയും ആയിരുന്നു പതിവ് എന്നാൽ കേന്ദ്ര സമതിയിലേക്ക് മുല്ലപ്പെരിയാർ ഡാമിന്റെ തുടർ നിർവഹണം വരുന്നതോടെ 2022ൽ ഡോക്ടർ ജോ ജോസഫ് നൽകിയ ഹാർജിയുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ കാര്യങ്ങൾ നിർവഹിക്കുവാൻ കഴിവുള്ള ഒരു ടെക്നിക്കൽ എക്സ്പെർട്ടിനെ കൂടി വേണമെന്നുള്ള ആവശ്യം കേന്ദ്രസർക്കാരും സുപ്രീംകോടതിയും അംഗീകരിച്ചു ഈ തീരുമാനങ്ങളോടെ കേരളത്തിന് പുതിയ ചുവടുവെപ്പുകൾ നടത്താം എന്നാൽ ബലപ്പെടുത്തൽ നടപടികൾക്ക് കേരളം വഴങ്ങുന്ന കാഴ്ചയാണ് സമീപ ദിവസങ്ങളിൽ കണ്ടത് ഇതിലെല്ലാം പരിഹാരമായി ആണ് പുതിയ നിരീക്ഷണങ്ങൾ ഉണ്ടാവു എന്ന് കരുതുന്നു സമയബന്ധിതമായി തന്നെ പ്രധാന കടമകളിൽ ഒന്നായ ഡാം സുരക്ഷിതമാണോ എന്ന പഠനം നടത്തുന്നതിന് സമിതിയിലേക്ക് സമ്മർദ്ദം ചെലുത്തണമെന്നും 2014ലെ സുപ്രീംകോടതിയുടെ വിധിയിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ടുപോകണമെന്നും തുടർ പ്രക്രിയകളിൽ അവത സഞ്ചാരി ആകാതെ നദീജല വിഷയങ്ങളിൽ കേരളത്തിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്ന ജെയിംസ് വിൽസൺ ഉൾപ്പെടെ ഉള്ളവരുടെ നിർദ്ദേശങ്ങൾ തേടണം എന്നും കേരളത്തിന് വീണുകിട്ടിയ ഈ അവസരത്തെ പരമാവധി പ്രയോജനപ്പെടുത്തുവാൻ തയ്യാറാവണം കേരളത്തിനു സുരക്ഷ തമിഴ്നാടിന് ജലം ഈ വാക്കുകളിൽ മുന്നോട്ടു പോകുവാൻ നമുക്ക് കഴിയട്ടെ എന്ന് സമരസമിതി നേതാക്കളായ മുഖ്യരക്ഷാധികാരി ഫാദർ ജോയ് നിരപ്പേൽ ചെയർമാൻ ഷാജി പി ജോസഫ് ജനറൽ കൺവീനർ സിബി ജോസഫ് എന്നിവർ പറഞ്ഞു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!