പ്രധാന വാര്‍ത്തകള്‍
ജർമ്മനിക്കെതിരെ തകർപ്പൻ ജയവുമായി ജപ്പാൻ
ഖത്തര്‍: ജർമ്മനിക്കെതിരെ ജപ്പാന് തകർപ്പൻ ജയം. നാല് തവണ ലോകകിരീടമുയർത്തിയ ചരിത്രമുള്ള ജർമ്മനിയെ 2-1നാണ് ജപ്പാൻ വീഴ്ത്തിയത്. പന്തടക്കത്തിലും ആക്രമണത്തിലുമൊക്കെ ജർമ്മനി മേധാവിത്വം പുലർത്തിയ മത്സരത്തിലാണ് ജപ്പാന്റെ അട്ടിമറി വിജയം.
33-ാം മിനിറ്റിൽ ഇൽക്കെ ഗുൺഡോഗനിലൂടെ ജർമ്മനിയാണ് ലീഡെടുത്തത്. പെനാൽറ്റി വലയിലെത്തിച്ചാണ് മാഞ്ചസ്റ്റർ സിറ്റി താരമായ ഗുൺഡോഗൻ ജർമ്മനിക്ക് ലീഡ് നൽകിയത്. ലീഡിന്റെ ആവശത്തിൽ രണ്ടാം പകുതിയിലിറങ്ങിയ ജർമ്മനിയെ അവസാന 15 മിനിറ്റിലാണ് ജപ്പാൻ തകർത്തത്. 75-ാം മിനിറ്റിൽ റിറ്റ്സു ഡോവനിലൂടെ ജപ്പാൻ ഒപ്പമെത്തി. ആറ് മിനിറ്റിന് ശേഷം താകുമാ അസാനോയിലൂടെ ജപ്പാൻ ജർമ്മനിക്ക് മേൽ ലീഡ് എടുത്തു. അവസാന നിമിഷങ്ങളിൽ സമനിലഗോളിനായി ജർമ്മനി പൊരുതിയെങ്കിലും ജപ്പാൻ പട ചെറുത്ത് നിന്നു.