പ്രധാന വാര്‍ത്തകള്‍
ഇടുക്കിനാരകക്കാനത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട്ടമ്മക്ക് ദാരുണാന്ത്യം
നാരകക്കാനം കുമ്പിടിയാമാക്കൽ ചിന്നമ്മ ആന്റണിയാണ് മരിച്ചത് .മൃതദേഹം പൂർണ്ണമായും കത്തിപ്പോയതായാണ് വിവരം.പുറത്തുപോയിട്ട് വന്ന് അടുക്കളയിൽ സ്റ്റൗ കത്തിക്കുമ്പോഴാണ് അപകടമുണ്ടായത്.
മകന്റെ മകൾ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
മകൻ നാരകക്കാനത്ത് ഹോട്ടൽ നടത്തിവരികയാണ് .
മകന്റെ ഭാര്യയും ഈ സമയം ഹോട്ടലിൽ ആയിരുന്നു.
തങ്കമണി പോലീസ് സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു.