ദോഹയ്ക്കിപ്പോള്‍ വര്‍ണക്കാഴ്ചകളുടെ സൗന്ദര്യമാണ്. പല രാജ്യങ്ങളുടെ… സംസ്‌കാരങ്ങളുടെ നിറങ്ങളാല്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു ഈ നഗരം
ദോഹയ്ക്കിപ്പോള്‍ വര്‍ണക്കാഴ്ചകളുടെ സൗന്ദര്യമാണ്. പല രാജ്യങ്ങളുടെ… സംസ്‌കാരങ്ങളുടെ നിറങ്ങളാല്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു ഈ നഗരം.
ആ വര്‍ണക്കാഴ്ചയില്‍ തലയെടുപ്പോടെ ഒന്നുണ്ട്… ടോര്‍ച്ച് ടവര്‍.
2006ലെ ഏഷ്യന്‍ ഗെയിംസിന് പ്രധാന വേദിയായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിനു സമീപാണ് ഈ ടോര്‍ച്ച് ടവര്‍. ആ ഏഷ്യന്‍ ഗെയിംസിന്റെ ദീപശിഖ വാനിലുയര്‍ന്നു കാണുന്നതിനായി നിര്‍മ്മിച്ച അംബരചുംബിയായ സ്തൂപം. ഗെയിംസ് കഴിഞ്ഞ് വര്‍ഷം 16 വര്‍ഷമായിട്ടും ഈ ടോര്‍ച്ച് ടവര്‍ സന്ദര്‍ശകരുടെ മനംകുളിര്‍പ്പിക്കുന്നു.
ദോഹ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ഈ സ്റ്റേഡിയവും ടോര്‍ച്ച് ടവറും. രാത്രിയിലാണ് ടവറിന്റെ ഭംഗി പൂര്‍ണമായി ആസ്വദിക്കാനാകുക. ലോകകപ്പ് പ്രമാണിച്ച് എല്ലാ സ്റ്റേഡിയങ്ങളും ദീപപ്രഭയില്‍ തിളങ്ങുന്നു. അതുപോലെ ദീപാലംകൃതമാണ് ഈ ടവറും. 17.5 കോടി ഡോളര്‍ ചിലവിട്ട് 300 മീറ്റര്‍ ഉയരത്തില്‍ (51 നില) നിര്‍മ്മിച്ചതാണ് ടവര്‍. ഇതുപോലെയാണ് ഖത്തറിലെ പല പഴയകാല നിര്‍മ്മിതിയും.
ഏറെ പഴക്കമുള്ള ഇത്തരം നിര്‍മ്മിതികള്‍ തനിമ ചോരാതെ സംരക്ഷിക്കുന്നതില്‍ ഖത്തര്‍ ഭരണകൂടം കാണിക്കുന്ന താല്‍പ്പര്യം പ്രശംസനീയം.