ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു
കുമളി ടൗണിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രാമ പഞ്ചായത്തിലെ ശുചീകരണ പ്രവര്‍ത്തകരുടെ യോഗവും പ്രവര്‍ത്തകര്‍ക്കുള്ള ഉപകരണ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു. ശബരിമല മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ നിരവധി ജോലി തിരക്കായിരിക്കും അനുഭവപ്പെടുക. ഏല്‍പ്പിച്ചിരുക്കുന്ന സമയം ഉത്തരവാദിത്വ പൂര്‍വ്വം ജോലിയില്‍ കര്‍മ്മനിരതരാകണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് അംഗം ജിജോ രാധകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
കുമളി ടൗണില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 15 പേര്‍ക്കുള്ള ട്രോളികള്‍, മഴക്കോട്ട്, യൂണിഫോം, ശുചീകരണ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് വിതരണം ചെയ്തത്. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി കെ സെന്‍കുമാര്‍, ക്ലീന്‍ കുമളി ഗ്രീന്‍ കുമളി സൊസൈറ്റി ഭാരവാഹികളായ ജെയ്സണ്‍ മേലേട്ട്, സുബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശുചീകരണ പ്രവര്‍ത്തകര്‍ക്കുള്ള ഉപകരണ വിതരണം