അപേക്ഷ ക്ഷണിച്ചു
ഇടുക്കി കഞ്ഞിക്കുഴി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് കെയര്‍നേഴ്‌സിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
യോഗ്യത- ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്ന് ഓക്‌സിലറി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ്/ജെപിഎച്എന്‍ കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്നും 3 മാസത്തെ ബേസിക്‌സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിംഗ് കോഴ്‌സ് / ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും 3 മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് /ബിഎസ്സി നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര മാസത്തെ ബേസിക്‌സര്‍ട്ടിഫിക്കറ്റ് കോഴ്‌സ ്ഇന്‍ പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായപരിധി 45 വയസ്സ് . വിലാസം. യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ സമര്‍പ്പിക്കണം. അവസാനതിയതി നവംബര്‍ 26 വൈകിട്ട് 5 മണി. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍നമ്പര്‍: 9544083953