സി.ഡി.എസ്സില്‍ അക്കൗണ്ടന്റ് ഒഴിവ്
ഇടുക്കി ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിലവില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്കും ഭാവിയില്‍ റിപ്പോര്‍ട്ടു ചെയ്യാവുന്ന ഒഴിവുകളിലേയ്ക്കും തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ താമസിക്കുന്നവരായിരിക്കണം. യോഗ്യത അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലിയും. കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം ഒക്ടോബര്‍ 28-ന് 20 നും 35 നും മദ്ധ്യേ ആയിരിക്കണം. നിലവിലുള്ള ഒഴിവുകള്‍ രണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഫോം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11 വൈകുന്നേരം 5.00 മണി. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ട്രാന്‍സ്ജെന്റര്‍/എസ്.സി/എസ്.റ്റി. എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇടുക്കി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സമര്‍പ്പിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ നവംബര്‍11-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ‘കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് ഒഴിവിലേയ്ക്കുള്ള അപേക്ഷ ‘ എന്ന് രേഖപ്പെടുത്തിയിരിക്കണം. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ , സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി, പിന്‍കോഡ്-685602 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232223.