ശബരിമല തീർത്ഥാടനം. ഓൺലൈൻ ബുക്കിംഗ് നിർബന്ധം : ദേവസ്വം പ്രസിഡന്റ്


ശബരിമല തീർഥാടനത്തിന് ഓണ്‍ലൈൻ ബുക്കിംഗ് നിർബന്ധമാണന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ. പ്രസ് ക്ലബിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 17-ന് ആരംഭിക്കുന്ന ശബരിമല തീർഥാടനത്തിനായി ദേവസ്വം ബോർഡിന്റെ ചുമതലയിലുള്ള വെർച്വൽ ക്യൂ ബുക്കിംഗിന് തുടക്കമായി. പാലക്കാട്, കണ്ണൂർ ജില്ലകളിൽ ആരംഭിച്ച പുതിയ സെന്റർ ഉൾപ്പെടെ 13 ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഓണ്‍ലൈൻ ബുക്കിംഗ് ഇല്ലാതെ എത്തുന്നവർക്കായി നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗിന് 10 കൗണ്ടർ പ്രവർത്തിക്കും.