ഭരണഭാഷ വാരാഘോഷം:സെമിനാര്‍ സംഘടിപ്പിച്ചു

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും സാക്ഷരതാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ട്രീസാ ജോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.കെ. ബിജു അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സാക്ഷരതാ മിഷന്‍ തുല്യത പഠിതാക്കളെ ആദരിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍മാരായ ഗ്ലോറി കെ.എ, ലാലി ജോയി, മാര്‍ട്ടിന്‍ ജോസഫ്, എ. ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ‘പുതിയകാലത്ത് വായനശാലയുടെ പ്രസക്തി’ എന്ന വിഷയത്തില്‍ അജയ് വേണു പെരിങ്ങാശ്ശേരി, ‘മലയാള ഭാഷയുടെ സാംസ്‌കാരിക മനശ്ശാസ്ത്രം’ എന്ന വിഷയത്തില്‍ വിജീഷ്. വി. റോള്‍ഡന്റ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ ഭാരവാഹി എസ്.ജി. ഗോപിനാഥന്‍, ബി.ഡി.ഒ. വി.ജി. ജയന്‍, സാക്ഷരത മിഷന്‍ സെന്റര്‍ കോ. ഓര്‍ഡിനേറ്റര്‍ ഡയസ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
ഭരണഭാഷ വാരാഘോഷത്തോടനുബന്ധിച്ച് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ട്രീസാ ജോസ് ഉദ്ഘാടനം ചെയ്യുന്നു