6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സ്റ്റേയില്ല; സർക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു



കൊച്ചി: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ ഡോ. സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹർജിയിൽ യുജിസിയെ കക്ഷി ചേർത്ത കോടതി ചാൻസലർ ഉൾപ്പെടെ എതിർകക്ഷികൾക്കെല്ലാം നോട്ടിസിനു നിർദേശിച്ചു. ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. കെടിയു വിസി നിയമനം റദ്ദാക്കണമെന്നാണ് സംസ്ഥാന സർക്കാര്‍ ആവശ്യപ്പെട്ടത്.

ഇപ്പോൾ നിയമനം സ്റ്റേ ചെയ്യുകയാണെങ്കിൽ സാങ്കേതിക സർവകലാശാലയ്ക്ക് വി സി ഇല്ലാതാകും. അതുകൊണ്ട് ഇപ്പോൾ തീരുമാനം എടുക്കാനാകില്ല. വേണമെങ്കിൽ വെള്ളിയാഴ്ച ഈ വിഷയം പരിഗണിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, വിസിയുടെ പേര് ശുപാർശ ചെയ്യാൻ അവകാശമുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു.

ഗവർണർ ഉൾപ്പെടെ എതിർകക്ഷികൾക്ക് നോട്ടിസ് നൽകും. കേസിൽ യുജിസിയെ കേസിൽ കക്ഷിചേർത്തു. സാങ്കേതികവിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സിസാ തോമസ് ആണ് ഇപ്പോൾ കെടിയുവിന്റെ താൽക്കാലിക വിസി.
അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് പത്ത് വൈസ് ചാൻസലർമാർ കഴിഞ്ഞ ദിവസം മറുപടി നൽകി. ഇനി രാജ്ഭവന്റെ തുടർനീക്കം എന്തെന്ന് കാത്തിരിക്കുകയാണ് വിസിമാർ. ഹിയറിങ്ങിന് വിളിച്ചാലും ഗവർണർക്ക് മുന്നിൽ ഹാജരാകില്ലെന്ന നിലപാട് കണ്ണൂർ വി സി പരസ്യമാക്കി കഴിഞ്ഞു. ആവശ്യമെങ്കിൽ അഭിഭാഷകരെ അയക്കാനാണ് വി സി മാരുടെ നീക്കം. അതേസമയം സാങ്കേതിക സർവകലാശാല വി സി യോട് സഹകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ചാൻസലറായ ഗവർണർ നടപടിക്ക് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!