പ്രധാന വാര്‍ത്തകള്‍
മാധ്യമങ്ങളെ പുറത്താക്കിയ സംസ്‌ഥാന ഗവർണ്ണറുടെ നടപടി സത്യപ്രതിജ്ഞ ലംഘനവും മാധ്യമ സ്‌ഥാപനങ്ങളുടെ മേലുള്ള കടന്നാക്രമണവും ആണെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി. കെ ഹാരിസ് പറഞ്ഞു.
കൈരളി , മീഡിയ വൺ പ്രവർത്തകരെ പുറത്താക്കിയ നടപടി ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഈ നടപടിയിൽ ഐ ആർ എം യു ഇടുക്കി ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് ജോഷി കുമളി യോഗത്തിൽ അധ്യഷത വഹിച്ചു.
ജില്ലാ സെക്രട്ടറി തോമസ് ജോസ് പ്രതിഷേധപ്രമേയം അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ജെയ്ബി ജോസഫ്,ഷിജു വി. ആർ, കെ എസ് മധു,ജില്ലാ ട്രഷറർ ബെന്നി കളപ്പുരയിൽ, ജില്ലാ സെക്രട്ടറി അഖിൽ ഫിലിപ്,റ്റി.അനൂപ് കുമാർ, ജിക്കോ വളപ്പിൽ തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.