‘ഗവർണറുടെ മാധ്യമവിലക്ക് വിവേചനപരം,സത്യപ്രതിജ്ഞ ലംഘനം,ഈ നില തുടർന്നാൽ ഗവർണറെ ബഹിഷ്ക്കരിക്കേണ്ടി വരും’ കെ ടിഎഫ്…
കൊച്ചി;മാധ്യമപ്രവർത്തകരെ അവഹേളിച്ച് പുറത്താക്കിയ ഗവര്‍ണറുടെ നടപടി പ്രതിഷേധാർഹമെന്ന് കേരള ടെലിവിഷന്‍ പെഡറേഷന്‍. ഗവർണറുടെ നടപടി വിവേചനപരവും സത്യപ്രതിജ്ഞ ലംഘനം .മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ഈ നില തുടർന്നാൽ ഗവർണറെ ബഹിഷ്ക്കരിക്കേണ്ടി വരും.നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനെ കേന്ദ്ര മന്ത്രി ബഹിഷ്കരിച്ചപ്പോൾ പ്രതിഷേധിച്ചിരുന്നു.അത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പ്രചര്യത്തിലാണ് കേരള ടെലിവിഷൻ ഫെഡറേഷൻ പത്രസമ്മേളനവുമായി എത്തിയത്.അജണ്ട വെച്ച് നടക്കുന്ന യോഗത്തിൽ കടക്കുപുറത്ത് പറയുന്നത് പോലെ അല്ല ഈ സാഹചര്യം.ഇത് തുടർന്നാൽ കമ്മിറ്റി വിളിച്ചു ചേർത്ത് കടുത്ത നടപടി സ്വീകരിക്കുമെന്നും കെ ടി എഫ് മുന്നറിയിപ്പ് നല്‍കി..വാർത്താസമ്മേളനത്തിൽ നിന്ന് കൈരളി, മീഡിയ വൺ ചാനലുകളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി ശുദ്ധ മര്യാദകേടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നേരത്തെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടപ്പോൾ തന്നെ മാധ്യമങ്ങൾ പ്രതികരിക്കേണ്ടതായിരുന്നു എന്നും കാനം പറഞ്ഞു. ഗവർണർ ചെയ്യുന്നതിനെ ന്യായീകരിക്കാത്തതു കൊണ്ടായിരിക്കും മാധ്യമങ്ങളെ ഒഴിവാക്കിയതെന്നും കാനം പറഞ്ഞു.