പ്രധാന വാര്‍ത്തകള്‍
അപകട നിലയിലുള്ള മരങ്ങള്‍ ലേലം ചെയ്യും

പൊതുമരാമത്ത് വകുപ്പ് മുട്ടം റോഡ്‌സ് സെക്ഷന്‍ ഓഫീസിന് കീഴില്‍ തൊടുപുഴ-പുളിയന്‍മല റോഡില്‍ (കുടയത്തൂര്‍ വേളാങ്കണ്ണി സ്റ്റോപ്പ് കാഞ്ഞാര്‍ ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്രത്തിന് സമീപം, അറക്കുളം കളപ്പുര സിറ്റി, കുളമാവ് സിറ്റി, ചെയിനേജ് 20/100, ഉറവപ്പാറ, ), പഴയമറ്റം കുരിശുപള്ളിക്ക് സമീപം, മുട്ടം-കരിങ്കുന്നം റോഡില്‍ (ലൂണാര്‍ ഔട്ട്‌ലെറ്റ്, ഒറ്റല്ലൂര്‍ പാലം), വെള്ളിയാമറ്റം കുരുതിക്കളം റോഡില്‍ സെന്റ് ജോര്‍ജ്ജ് ചര്‍ച്ചിന് സമീപം എന്നിവിടങ്ങളില്‍ അപകട നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ നവംബര്‍ 10 ന് അതാത് സ്ഥലങ്ങളില്‍ ലേലം ചെയ്യും. വകുപ്പിന്റെതല്ലാത്ത കാരണത്താല്‍ അന്നേ ദിവസം ലേലം നടന്നില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം മറ്റൊരു നോട്ടീസ് കൂടാതെ ലേലം നടത്തും. ഫോണ്‍: 04862-226218