പ്രധാന വാര്‍ത്തകള്‍
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

തൊടുപുഴ
തൊടുപുഴ ഐ.സി.ഡി.എസ് പരിധിയിലെ പുറപ്പുഴ, കരിങ്കുന്നം, മുട്ടം, കുമാരമംഗലം, ഇടവെട്ടി, മണക്കാട്, തൊടുപുഴ മുനിസിപ്പാലിറ്റി എന്നീ ഏഴ് സെക്ടറുകളിലായി നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എല്‍.സി പാസാവാത്തവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. നവംബര്‍ 24, 5 മണി വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 04862-221860.