San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികളായ ആളുകളുടെ കുടുംബ സംഗമം ഇരട്ടയാർ വനിതാ സാംസ്കാരിക നിലയത്തിൽ വച്ച് മാർച്ച് മാസം 12-ാം തീയതി നടക്കും



ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗികളായ ആളുകളുടെ കുടുംബ സംഗമം ഇരട്ടയാർ വനിതാ സാംസ്കാരിക നിലയത്തിൽ വച്ച് മാർച്ച് മാസം 12-ാം തീയതി വ്യാഴാഴ്‌ച രാവിലെ 10.30 ന് സംഘടിപ്പിക്കുന്നതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രജനി കെ.എ അറിയിച്ചു.

പഞ്ചായത്തിൽ സാന്ത്വന പരിചരണം നൽകിവരുന്ന മുഴുവൻ ആളുകളെയും, അവരുടെ കുടുംബാംഗങ്ങളെയും, പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകുന്ന ആരോഗ്യപ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് “കൈകോർക്കാം നമുക്കൊരുമിച്ച് എന്ന പേരിൽ സംഗമം നടത്തുന്നത്. പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായിട്ടുള്ള മുഴുവൻ ആളുകൾക്കും പരസ്‌പരം സൗഹൃദം പുതുക്കാനും, ഈ മേഖലയിലേക്ക് ജനശ്രദ്ധ കൂടുതൽ ആകർഷിക്കുന്നതിനും, പാലിയേറ്റീവ് പരിചരണരം വോളണ്ടിയർമാരെ രംഗത്തേക്ക് കൂടുതൽ കണ്ടെത്തുന്നതിനുമാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

സമൂഹത്തിൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ അവരവരുടെ ഭവനങ്ങളിൽ ഒതുങ്ങിക്കൂടുന്ന ആളുകളുടെയും രോഗികളെ പരിചരിക്കുന്നതിന് വളരെയധികം സമയം ചെലവഴിക്കേണ്ടിവരുന്നവരുടെയും മാനസിക ഉല്ലാസവും, അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള അവസരവുമാണ് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് രജനി കെ.എ അറിയിച്ചു. ഗ്രാമപഞ്ചായത്ത്, ചെമ്പകപ്പാറ സിഎച്ച്സി മുഖേന ഇത്തരത്തിൽ ഒരു സംഗമം സംഘടിപ്പിക്കുന്നതിലൂടെ പൊതു സമൂഹത്തിന്റെ പിന്തുണ നിരന്തരം ആവശ്യമുള്ളതായ ഒരു വിഭാഗം ആളുകളെയാണ് ലക്ഷ്യം വച്ചിട്ടുള്ളതെന്നും, ഈ രംഗത്ത് തുടർ വർഷങ്ങളിലും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്‌ചവക്കുന്നതിന് ഇത്തരം സംഗമത്തിലൂടെ കഴിയുന്നതാണെന്നും വൈസ് വൈസ് പ്രസിഡൻ്റ് റജി ഇലിപ്പുലിക്കാട്ട് അറിയിച്ചു. പാലിയേറ്റീവ് പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. സംഗമത്തിൻ്റെ ഭാഗമായി ഗാനമേള, ഉച്ചഭക്ഷണം, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുള്ളതായും അറിയിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ മേരിക്കുട്ടി പൗലോസ്, ക്ഷേമകാര്യ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സിജോ ഇലന്തൂർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ഭാരവാഹികൾ ചെയർപേഴ്‌സൻ റോസമ്മ മാത്യു ഗ്രാമപഞ്ചായത്തംഗങ്ങൾ, ചെമ്പകപ്പാറ എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ക്ലിന്റ് ജോസ്, ഹെൽത്ത് ഇൻസ്പെക്‌ടർ ആൻസി വർക്കി, പാലിയേറ്റീവ് നേഴ്സ് ജയശ്രീ ബിനു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!