Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
ആരോഗ്യംപ്രധാന വാര്‍ത്തകള്‍

മഹാമാരിക്കാലത്തെ പുതിയ ഭീഷണി, എന്താണ് ഒമിക്രോൺ? എക്സ്പ്ലെയ്നർ



കോവിഡ് മഹാമാരിക്കാലത്ത് ആഫ്രിക്കയിൽനിന്ന് പുതിയൊരു വകഭേദം, അതാണ് ഒമിക്രോൺ. ആദ്യ കേസ് സ്ഥിരീകരിച്ചത് നവംബർ ഒൻപതിന്. ദക്ഷിണാഫ്രിക്കയിൽ അതിവേഗം വൈറസ് വ്യാപിക്കുകയാണ്. ഇവിടെനിന്ന് ബെൽജിയം, ഹോങ്കോങ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലെത്തിയ യാത്രക്കാര്‍ രോഗബാധിതരായി. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളിലും വകഭേദം കണ്ടെത്തിയതോടെ ലോകരാഷ്ട്രങ്ങള്‍ വീണ്ടും നിയന്ത്രണങ്ങളിലേക്കുള്ള മടക്കത്തിലാണ്. പുതിയ വകഭേദത്തിന്റെ വരവിനെ തടുക്കാൻ ഇന്ത്യയും ഒരുങ്ങി.

  1. എന്താണ് ഒമിക്രോൺ വകഭേദം?
    ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ നോവൽ കൊറോണ വൈറസ് വകഭേദമാണ് ഒമിക്രോൺ. ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമായ ഒമിക്രോൺ ആണ് ബി.1.1.529 എന്ന പുതിയ വകഭേദത്തിന് നല്‍കിയിരിക്കുന്ന പേര്. 2021 നവംബര്‍ ഒന്നിന് ബോട്സ്വാനയിലാണ് ഈ വകഭേദദം ആദ്യമായി കണ്ടെത്തിയത്. ചൈനയിൽ 2019ൽ കണ്ടെത്തിയ നോവൽ കൊറോണ വൈറസിൽ നിന്ന് ഒട്ടേറെ തവണ ജനിതകമാറ്റം സംഭവിച്ചാണ് ഒമിക്രോൺ വകഭേദം ഉണ്ടായിരിക്കുന്നത്.
  2. ഒമിക്രോൺ വകഭേദത്തെ ഭയക്കേണ്ടതുണ്ടോ?
    നിലവിൽ പല രാജ്യങ്ങളിലും കൊവിഡ് 19 വ്യാപനം വളരെ കുറഞ്ഞ നിലയിലാണെങ്കിലും ഒമിക്രോൺ വകഭേദം പടര്‍ന്നു പിടിച്ചാൽ വീണ്ടും കേസുകള്‍ കുത്തനെ ഉയരുമോ എന്നാണ് ആശങ്കപ്പെടുന്നത്. ഒമിക്രോണിനെ ആശങ്കപ്പെടേണ്ട വകഭേദമായി പ്രഖ്യാപിച്ച ലോകാരോഗ്യസംഘടന സാഹചര്യം വിലയിരുത്താൻ അടിയന്തരയോഗവും ചേര്‍ന്നിട്ടുണ്ട്. “ഈ വകഭേദത്തിന് പലവട്ടം ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്, ഇതിൽ ചിലത് ആശങ്കാജനകമാണ്.” ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, പുതിയ വൈറസ് വകഭേദത്തിന് എത്രത്തോളം വ്യാപനശേഷിയുണ്ടെന്ന് വ്യക്തമാകാൻ ഏതാനും ആഴ്ചകള്‍ കാത്തിരിക്കേണ്ടി വരുമെന്നും അവര്‍ അറിയിച്ചു.
  3. എന്തുകൊണ്ടാണ് ഒരു വൈറസ് വകഭേദത്തെ ആശങ്കപ്പെടേണ്ടതെന്ന് തീരുമാനിക്കുന്നത്?
    പലവട്ടം ജനിതകമാറ്റം സംഭവിക്കുകയും കൂടുതൽ രോഗവ്യാപനമോ രോഗതീവ്രതയോ സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന വൈറസ് വകഭേദങ്ങളെയാണ് ആശങ്കപ്പെടേണ്ട വകഭേദമായി മുദ്ര കുത്തുന്നത്. കൂടാതെ ശരീരത്തിൻ്റെ രോഗപ്രതിരോധശേഷിയെയും വാക്സിനുകളെയും മറികടക്കാൻ കഴിയുന്നവയാണോ എന്ന കാര്യവും പരിഗണിക്കും. കൊവിഡ് 19 കേസുകള്‍ കുറഞ്ഞു നിന്നിരുന്ന ദക്ഷിണാഫ്രിക്കയിലെ വിവിധ പ്രദേശങ്ങളിൽ കേസുകളുടെ എണ്ണം ഉയരാൻ പുതിയ വകഭേദം കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
  4. ഒമിക്രോൺ വകഭേദത്തിനെതിരെ വാക്സിൻ ഫലപ്രദമാണോ?
    പുതിയ വകഭേദം വാക്സിനെ മറികടക്കുമെന്നാണ് പല വിദഗ്ധരും പറയുന്നത്. വാക്സിൻ ഒമിക്രോൺ വകഭേദത്തിനെതിരെ ഗുണം ചെയ്യില്ലെന്ന് ഏകദേശം ഉറപ്പാണെന്ന് യുകെയിലെ ഒരു മുതിര്‍ന്ന ആരോഗ്യവിദഗ്ധൻ ബിബിസിയോടു പറഞ്ഞു. പുതിയ വൈറസ് വകഭേദത്തിൻ്റെ വരവ് ആശങ്ക സൃഷ്ടിക്കുന്നതാണെങ്കിലും ഇത് ലോകാവസാനമൊന്നുമല്ലെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാല വിദഗ്ധൻ പ്രൊഫസര്‍ ജെയിംസ് നായ്സ്മിത്ത് പറയുന്നത്. അതേസമയം, ദക്ഷിണാഫ്രിക്കയിൽ പെട്ടെന്നു വൈറസ് പടരാനുള്ള കാരണം അവിടെ 24 ശതമാനം പേര്‍ മാത്രമാണ് വാക്സിൻ സ്വീകരിച്ചത് എന്ന കാരണം കൊണ്ടാകാമെന്നും ഈ രംഗത്തെ വിദഗ്ധനായ ഡോ. മൈക്ക് ടിൽഡേസ്ലി പറഞ്ഞു. പുതിയ വകഭേദത്തിനെതിരെ വാക്സിൻ ഫലപ്രദമാണോ എന്നറിയാൻ കൂടുതൽ പരിശോധനകള്‍ വേണമെന്ന് ഡോ. ആന്തണി ഫൗസി പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!