ജാതി തൈ വിതരണത്തിന്നഴ്സറികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
ഒരുവര്‍ഷത്തിനകം കായ്ഫലം ലഭിക്കുന്നതും ഇടുക്കി ജില്ലയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും 3 വര്‍ഷത്തിന് മുകളില്‍ പ്രായവുമുള്ളതുമായ ജാതി തൈകള്‍ വിതരണം ചെയ്യുന്നതിന് പരിചയസമ്പന്നരായ സര്‍ക്കാര്‍ അംഗീകൃത നഴ്‌സറികളില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന ദര്‍ഘാസ് ക്ഷണിച്ചു. 4 തട്ട് വളര്‍ച്ചയും 5 അടിയില്‍ കുറയാതെയുള്ള ഉയരവുമുള്ളതുമായിരിക്കണം ജാതി തൈകള്‍. ദര്‍ഘാസ് പ്രമാണങ്ങളും ദര്‍ഘാസ് ഷെഡ്യൂളുകളും www.etenders.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. നിരതദ്രവ്യം, ദര്‍ഘാസ് പ്രമാണവില എന്നിവ ഓണ്‍ലൈനായി ടെണ്ടറിനോടൊപ്പം സമര്‍പ്പിക്കണം. ദര്‍ഘാസുകള്‍ www.etenders.kerala.gov.in എന്ന സൈറ്റിലൂടെ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദര്‍ഘാസ് പ്രമാണം വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന തീയതി നവംബര്‍ 3 രാവിലെ 11 മണി. ദര്‍ഘാസ് വെബ്‌സൈറ്റില്‍ സമര്‍പ്പിക്കാവുന്ന അവസാന തീയതി നവംബര്‍ 23 ഉച്ചക്ക് 12 മണി. ദര്‍ഘാസ് തുറക്കുന്ന തീയതി : നവംബര്‍ 23, 2 മണി. ഫോണ്‍: 04864 224399.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവ്
ദേവികുളം അഡീഷണല്‍ ഐ.സി.ഡി.എസ് പരിധിയിലെ കാന്തല്ലൂര്‍ പഞ്ചായത്തില്‍ നിലവിലുളളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ തസ്തികകളിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസായവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം അങ്കണവാടി വര്‍ക്കര്‍ അപേക്ഷകര്‍. എഴുതാനും വായിക്കാനും അറിയാവുന്നവരും എസ്.എസ്.എല്‍.സി പാസാവാത്തവരും 18-46 ന് ഇടയില്‍ പ്രായമുള്ളവരുമായവര്‍ക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകര്‍. നവംബര്‍ 15 വൈകിട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫോറം ദേവികുളം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04865-230601.
ഈട്ടിത്തടി ലേലം
പീരുമേട് താലൂക്കിലെ ഉപ്പുതറ വില്ലേജില്‍ സൂക്ഷിച്ചിട്ടുളള ഈട്ടിത്തടികള്‍ നവംബര്‍ 4 ന് വില്ലേജ് ഓഫീസില്‍ രാവിലെ 11 ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ ലേലത്തുകയുടെ അഞ്ച് ശതമാനം നിരതദ്രവ്യമായി കെട്ടിവയ്ക്കണം.ലേലം പിടിക്കുന്ന വ്യക്തി ലേലത്തുകയുടെ അഞ്ച് ശതമാനം ജി.എസ്.ടി. കൂടി അടയ്ക്കണം. ഫോണ്‍: 04869 232077.