പ്രധാന വാര്‍ത്തകള്‍
തട്ടിയെടുക്കുന്നത് മദ്യം; കുരങ്ങന്‍റെ മദ്യപാനത്തിൽ കഷ്ടപ്പെട്ട് നാട്ടുകാർ
ലഖനൗ: റായ്ബറേലിയിൽ കുരങ്ങന്‍റെ മദ്യപാനത്തിൽ കഷ്ടപ്പെട്ട് നാട്ടുകാർ. ഒറ്റയടിക്ക് ബിയർ കാനുകൾ കുടിച്ചുതീര്‍ക്കുന്ന കുരങ്ങൻ മദ്യം വാങ്ങി പോകുന്നവരുടെ കയ്യിൽ നിന്ന് കുപ്പി തട്ടിയെടുക്കാറുണ്ടെന്ന് അധികൃതർ പറയുന്നു.
മദ്യഷോപ്പുകളില്‍ നിന്നും ആളുകളിൽ നിന്നും മദ്യക്കുപ്പികൾ മോഷ്ടിക്കുന്ന കുരങ്ങൻ വ്യാപാരികൾക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. കുരങ്ങനെ തുരത്താൻ ശ്രമിക്കുമ്പോൾ കടിക്കുമെന്നും വ്യാപാരികൾ പറയുന്നു. അധികൃതരെ വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ഇവർ പരാതിപ്പെട്ടു.
വ്യാപാരികളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്ന് ജില്ലാ എക്സൈസ് മേധാവി രാജേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. വനം വകുപ്പുമായി സഹകരിച്ച് കുരങ്ങനെ പിടികൂടാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.