അര്‍ദ്ധദിന പരിശീലന പരിപാടി സംഘടിപ്പിച്ചു


സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെയും സഹകരണത്തോടെ ബാലസൗഹൃദ കേരളം, നാലാം ഘട്ടം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് തല ബാല സംരക്ഷണ സമിതി അംഗങ്ങള്‍ക്കും ബ്ലോക്കിന് കീഴിലുള്ള വിവിധ പഞ്ചായത്ത് തല ബാല സംരക്ഷണ സമിതി അംഗങ്ങള്‍ക്കുമായി നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ അര്‍ദ്ധദിന പരിശീലനം സംഘടിപ്പിച്ചു.
പരിശീലനം നെടുംങ്കണ്ടം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് റോവിന്‍ റോഡ്രിഗ്‌സ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ റാണി തോമസ് അധ്യക്ഷയായിരുന്നു. ഇടുക്കി ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ ഗീത എം.ജി, പ്രൊട്ടക്ഷന്‍ ഓഫിസര്‍ ജോമറ്റ് ജോര്‍ജ് എന്നിവര്‍ ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് മേല്‍ സമിതികളുടെ ചുമതലകള്‍, ലക്ഷ്യങ്ങള്‍, കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും എന്നീ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസുകള്‍ നയിച്ചു.
രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ കെ.റ്റി വര്‍ഗീസ്, സിജു, സരിത, നെടുംങ്കണ്ടം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. സുരേഷ് കുമാര്‍, നെടുംങ്കണ്ടം ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫിസര്‍മാരായ ജോളി, പ്രിയകുമാരി കെ എന്നിവര്‍ പങ്കെടുത്തു.