കട്ടപ്പന ഗവണ്മെന്റ കോളേജിൽ ഏകദിന സെമിനാർ നടത്തി —


ഇന്ത്യൻ ജനാധിപത്യത്തിന്റെ 75 വർഷങ്ങൾ എന്ന ശീർഷകത്തിൽ ഇൻസ്റ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സും ഗവൺമെൻറ് കോളേജ് കട്ടപ്പന ഇക്കണോമിക്സ്, ചരിത്രം, പൊളിറ്റിക്സ് എന്നീ വകുപ്പുകഉുടെ നേതൃത്വത്തിൽ ഏകദിന സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വി കണ്ണൻ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിലായി ഡോക്ടർ ഷെഫീഖ് വി, ശ്രീ മനു എം ആർ, ശ്രീമതി നബീല ഹനീഫ്, ശ്രീ ജസ്റ്റിൻ ജോർജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്രസ്തുത വിഷയത്തെ അധികരിച്ച് പത്തോളം ഗവേഷണ വിദ്യാർത്ഥികളുടെ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയുണ്ടായി. എക്കണോമിക്സ് വിഭാഗം മേധാവി ഡോക്ടർ അരുൺകുമാർ ടി എ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഡിപ്പാർട്ട്മെൻറ് അധ്യാപകരായ ജ്യോതിഷ് വിജയൻ സ്വാഗതവും സെമിനാർ കോഡിനേറ്റർ ശ്രീ ജയ്സൺ അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി. ഇടുക്കി ജില്ലയുടെ വിവിധ കോളേജുകളിൽ നിന്നായി അധ്യാപകരും ഗവേഷണ വിദ്യാർത്ഥികളും പ്രസ്തുത സെമിനാറിൽ പങ്കെടുത്തു