എഴുത്ത് പരീക്ഷ


ഇടുക്കി ജില്ലയില്‍ സര്‍വ്വെയും ഭൂരേഖയും വകുപ്പിലെ ഡിജിറ്റല്‍ സര്‍വ്വെയുമായി ബന്ധപ്പെട്ട് കരാര്‍ നിയമനത്തിന് എംപ്ലോയ്‌മെന്റില്‍ നിന്നും ലഭ്യമായ ഹെല്‍പ്പര്‍ ലിസ്റ്റിലുള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 30 ന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് മുഖാന്തിരം ഇടുക്കി ജില്ലയിലെ റോള്‍ നമ്പര്‍ 46001 മുതല്‍ 48500 വരെ തൊടുപുഴ ഏഴല്ലൂര്‍ അല്‍-അസ്ഹര്‍ കോളേജിലും, റോള്‍ നമ്പര്‍ 48501 മുതല്‍ 49291 വരെ തൊടുപുഴ ന്യൂമാന്‍ കോളേജിലും രാവിലെ 10.30 മുതല്‍ 12.30 വരെ എഴുത്ത് പരീക്ഷ നടത്തും. ഹാള്‍ ടിക്കറ്റുകള്‍ പോസ്റ്റലായി ലഭിക്കുന്നതും കൂടാതെ എന്റെ ഭൂമി പോര്‍ട്ടലില്‍ നിന്നും (entebhoomi.kerala.gov.in) ഡൌണ്‍ലോഡ് ചെയ്യാമെന്നും സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഇടുക്കി അറിയിച്ചു.
ഡിജിറ്റല്‍ സര്‍വ്വെ- സര്‍വ്വെയര്‍മാരുടെ കരാര്‍ നിയമനം – അഭിമുഖം
ഇടുക്കി ജില്ലയില്‍ 170 സര്‍വ്വെയര്‍മാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്റെ അഭിമുഖം 2022 നവംബര്‍ 2, 3 തീയതികളിലായി രാവിലെ 10.00 മുതല്‍ ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തും. ”എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്” എന്ന ലക്ഷ്യം നാലു വര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ സര്‍വ്വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിനാണ് താല്‍ക്കാലികമായി നിയമിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ കൃത്യസമയത്ത് ഹാജരാകണം. ഇന്റര്‍വ്യൂവിനുള്ള കത്ത് ലഭിക്കാത്തവര്‍ എംപ്ലോയ്‌മെന്റ് ഐഡി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, എഴുത്ത് പരീക്ഷ ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം ഇടുക്കി കളക്ട്രേറ്റിലുള്ള സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടണം.