പ്രധാന വാര്‍ത്തകള്‍
ശിശുദിനാഘോഷം വിവിധ പരിപാടികളോടെ നടത്തും


ഈ വര്‍ഷത്തെ ശിശുദിനാഘോഷം കോവിഡ് കാലത്തിന് മുമ്പെന്നപോലെ വിപുലമായി പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അറിയിച്ചു. പ്രസംഗം, സാഹിത്യരചനാ മത്സരങ്ങള്‍, നിശ്ചലദൃശ്യങ്ങളോടെ ചെറുതോണി ടൗണ്‍ ചുറ്റിയുള്ള റാലി, കുട്ടികള്‍ നടത്തുന്ന സമാപനസമ്മേളനം, കലാപ്രകടനങ്ങള്‍ തുടങ്ങിയ പരിപാടികളുണ്ടാകും. റാലിയില്‍ പ്രാദേശിക സ്‌കൂളുകളുടെ പങ്കാളിത്തമുണ്ടാകും. വാഴത്തോപ്പ് എച്ച്.ആര്‍.സി. ഹാളിലെ വേദികളില്‍ സാഹിത്യരചനാമത്സരങ്ങള്‍ നവംബര്‍ 5-ന് നടത്തും. പരിപാടികളില്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കും. എല്‍.പി., യു.പി., എച്ച്.എ സ്., എച്ച്.എസ്.എസ്. കുട്ടികള്‍ക്കാണ് മത്സരങ്ങള്‍.