Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ലോകകപ്പ് ആരാധകര്‍ക്ക് സർപ്രൈസ്; ലാലേട്ടൻ ഒരുക്കിയ മ്യൂസിക് ആൽബം ഉടൻ



മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻമാരിൽ ഒരാളാണ് മോഹൻലാൽ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ മോഹൻലാൽ കാലെടുത്തുവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം. ഒരു അഭിനേതാവ് എന്നതിലുപരി ഗായകനെന്ന നിലയിൽ മലയാളികളെ പലപ്പോഴും വിസ്മയിപ്പിച്ച താരം സംവിധായകന്‍റെ വേഷവും ധരിച്ചിട്ടുണ്ട്. ഇപ്പോൾ ഫിഫ ലോകകപ്പിന് മാറ്റ് കൂട്ടാൻ ആരാധകർക്കായി ഒരു സർപ്രൈസ് സമ്മാനം ഒരുക്കിയിരിക്കുകയാണ് മോഹൻലാൽ. 

ഫിഫ ലോകകപ്പ് ആരാധകർക്കായി മോഹൻലാൽ ഒരുക്കിയ മ്യൂസിക് ആൽബം റിലീസിന് തയ്യാറെടുക്കുകയാണ്. ഈ മാസം 30ന് ഖത്തറിൽ ആൽബം റിലീസ് ചെയ്യും. ‘മോഹൻലാൽ സല്യൂട്ടേഷൻസ് ടു ഖത്തർ ‘ എന്ന് പേരിട്ടിരിക്കുന്ന 4 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സംഗീതവും വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ആണ് ഇന്ത്യൻ എംബസിയും ഇന്ത്യൻ സ്പോർട്സ് സെന്ററുമായി ചേർന്ന് മോഹന്‍ലാല്‍സ് സല്യൂട്ടേഷന്‍ ടു ഖത്തർ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം റേഡിയോ സുനോയിൽ നടന്ന വീഡിയോ ലോഞ്ചിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!