പ്രധാന വാര്‍ത്തകള്‍
ഋഷി സുനക് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേൽക്കും


ലണ്ടൻ: ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ഇന്ന് ചുമതലയേൽക്കും. രാവിലെ ബക്കിംഗ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാകും ചുമതലയേൽക്കുക.
സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ലിസ് ട്രസും രാവിലെ രാജാവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് രാവിലെ 10.15ന് ഡൗണിംഗ് സ്ട്രീറ്റിലെ വസതിക്ക് മുന്നിൽ വിടവാങ്ങൽ പ്രസംഗം നടത്തും. ഇതിന് ശേഷമാകും ഋഷി സുനക് രാജാവിനെ സന്ദർശിക്കുന്നത്.
ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് തന്‍റെ ഔദ്യോഗിക വസതിയായ ഡൗണിംഗ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിലെത്തുന്ന പുതിയ പ്രധാനമന്ത്രി രാവിലെ 11.35ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉച്ചകഴിഞ്ഞ് കാബിനറ്റ് അംഗങ്ങളുടെ നിയമനവും ഉണ്ടാകും.