പ്രധാന വാര്‍ത്തകള്‍
തപാൽ ഓഫീസിൽ നിന്നും വെറും 20 രൂപയ്ക്കു 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്


പീരുമേട് : കേന്ദ്ര സർക്കാരിന്റെ ജൻ സുരക്ഷ പദ്ധതിയുടെ ഭാഗമായി വാർഷിക പ്രീമിയം 20 രൂപയ്ക്ക് രണ്ടു ലക്ഷം ലഭിക്കുന്ന അപകട ഇൻഷുറൻസ് തപാൽ ഓഫീസിൽ നിന്നും ലഭ്യമാണ്. പീരുമേട് പോസ്റ്റ് ഓഫീസിൽ നാളെ നടക്കുന്ന പോസ്റ്റ് ഓഫീസ് അക്കൗണ്ട് മേളയിൽ പങ്കെടുക്കുന്നവർക്ക് ഇൻഷുറൻസ് ലഭിക്കുന്നതിന് സൗകര്യം ഒരുക്കും. 720 രൂപ നിക്ഷേപിക്കുമ്പോൾ എ ടി എം കാർഡ്, നെറ്റ് ബാങ്കിംഗ് ഉൾപ്പെടെ സേവിങ്സ് അക്കൗണ്ട്, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ പ്രീമിയം അക്കൗണ്ട്, പ്രധാൻ മന്ത്രി സുരക്ഷ ഭീമ യോജനയിലൂടെ അപകട ഇൻഷുറൻസ് എന്നിവ ലഭിക്കുമെന്ന് പോസ്റ്റൽ ഇൻസ്‌പെക്ടർ ഡി ദിപിൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9497482367