പ്രധാന വാര്‍ത്തകള്‍
സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
സോണിയ ഗാന്ധി അധ്യക്ഷയായ രണ്ട് സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നീ സംഘടനകളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്.
ആഭ്യന്തര മന്ത്രാലയമാണ് നടപടിയെടുത്തത്.
വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമാണ് നടപടി.രാജീവ് ഗാന്ധി ഫൗണ്ടേഷനില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവര്‍ അംഗങ്ങളാണ്