പ്രധാന വാര്‍ത്തകള്‍
എല്‍ദോസ് കുന്നപ്പിള്ളിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; അറസ്റ്റില്ല
തിരുവനന്തപുരം: പീഡനക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയായി. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വീണ്ടും ഹാജരാകാനാണ് ആവശ്യപ്പെട്ടത്. ചോദ്യങ്ങൾക്ക് എൽദോസ് കൃത്യമായ ഉത്തരം നൽകുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 11 ദിവസമായി ഒളിവിലായിരുന്ന എം.എൽ.എ കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്.
പാസ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറണമെന്നും കേരളം വിട്ടുപോകരുതെന്നും ഉൾപ്പെടെ 11 നിബന്ധനകളാണ് ജാമ്യവ്യവസ്ഥയിലുള്ളത്. സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഒളിവിലായിരുന്ന എൽദോസ് പെരുമ്പാവൂരിലെത്തിയത്. എൽദോസിന്‍റെ ഫോണും പാസ്പോർട്ടും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എൽദോസിനെതിരായ നടപടിയിൽ കെപിസിസി ഉടൻ തീരുമാനമെടുക്കും.