പ്രധാന വാര്‍ത്തകള്‍
ലഹരിവിരുദ്ധ സന്ദേശമടങ്ങുന്ന ഫോട്ടോകള്‍ ക്ഷണിക്കുന്നു
സംസ്ഥാന സര്‍ക്കാറിന്റെ ‘ലഹരി വിമുക്ത കേരളം’ ക്യാംപയിനുമായി ബന്ധപ്പെട്ട് കേരള മീഡിയ അക്കാദമി വിവിധ സ്ഥലങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ലഹരിവിരുദ്ധ ഫോട്ടോപ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്താന്‍ മാധ്യമ ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് ഫോട്ടോകള്‍ ക്ഷണിക്കുന്നു. ചിത്ര വിവരങ്ങളും വിശദാംശങ്ങളും ഉള്‍പ്പെടുത്തി ചിത്രങ്ങള്‍ ഒക്ടോ. 20നകം [email protected] എന്ന ഇ മെയില്‍ മുഖേന അയക്കണം. ഫോണ്‍-0471 2726275, 9447225524