പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ചു
പേവിഷ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തൊടുപുഴ നഗരസഭയില്‍ വിവിധ ഇടങ്ങളിലായി ഇരുപതോളം പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകള്‍ സംഘടിപ്പിച്ചതായി നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് അറിയിച്ചു. തൊടുപുഴ നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ക്യാമ്പുകളില്‍ അറുനൂറോളം വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കി. പദ്ധതിയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ തെരുവ് നായ്ക്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനും വന്ധീകരിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും.
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി നഗരസഭയില്‍ നിന്ന് ലൈസന്‍സ് എടുക്കുന്നവര്‍ക്ക് മാത്രമേ നായ്ക്കളെ വളര്‍ത്താന്‍ അനുവാദമുള്ളൂ. ഒട്ടേറെ പേര്‍ ഇതിനോടകം ലൈസന്‍സ് നേടിയിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നത് പരിശോധിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.