പ്രധാന വാര്‍ത്തകള്‍
ചാള്‍സ് രാജകുമാരന്‍റെ ഭാര്യ കാമില കോഹിനൂർ കിരീടം ധരിക്കില്ലെന്ന് റിപ്പോര്‍ട്ട്
ബ്രിട്ടൻ: ചാൾസ് രാജകുമാരന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഭാര്യ കാമില കോഹിനൂർ കിരീടം ധരിക്കില്ലെന്ന് റിപ്പോർട്ട്. കോഹിനൂർ കിരീടത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്. 2,800 വജ്രങ്ങളും 105 കാരറ്റ് കോഹിനൂർ രത്നവും അടങ്ങുന്നതാണ് കിരീടം. ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ കോഹിനൂരിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ മരണശേഷം, ചാൾസ് രാജകുമാരന്‍റെ ഭാര്യ കാമിലയ്ക്ക് കിരീടം നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ഇന്ത്യയിൽ കണ്ടെത്തിയ കോഹിനൂർ വജ്രം നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
1937 ൽ ജോർജ്ജ് ആറാമൻ രാജാവിന്‍റെ കിരീടധാരണത്തിനായി എലിസബത്ത് രാജ്ഞിക്ക് വേണ്ടി തയ്യാറാക്കിയ പ്ലാറ്റിനം കിരീടത്തിലാണ് കോഹിനൂർ വജ്രം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്.