പ്രധാന വാര്‍ത്തകള്‍
ഇന്ത്യയിലെ യഥാർത്ഥ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ 3 മടങ്ങ് വരെ കൂടുതൽ
ന്യൂഡൽഹി: ഇന്ത്യയിലെ യഥാർത്ഥ കാൻസർ നിരക്ക് റിപ്പോർട്ട് ചെയ്ത നിരക്കിന്‍റെ 1.5-3 ഇരട്ടിയാണെന്ന് വിദഗ്ധർ. 51% രോഗികൾ കാൻസർ നിർണ്ണയിക്കാൻ ഒരാഴ്ചയിലധികം കാത്തിരിക്കുകയും 46% രോഗികൾ പ്രാരംഭ രോഗനിർണയത്തിലും നിർദ്ദേശിക്കപ്പെട്ട ചികിത്സകളിലും വിശ്വാസമില്ലാത്തതിനാൽ രണ്ടാമത്തെ അഭിപ്രായം തേടുകയും ചെയ്യുന്നു.
2020ലെ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.