മൂന്നാറിലെ രാജമല മേഖലയില്‍ പരിഭ്രാന്തി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി.


ഇടുക്കി |മൂന്നാറിലെ രാജമല മേഖലയില്‍ പരിഭ്രാന്തി പരത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി.
ഇന്ന് പുലര്‍ച്ചെയാണ് കടുവ കൂട്ടിലകപ്പെട്ടത്. നയമക്കാട് സ്ഥാപിച്ച കൂട്ടിലാണ് കടുക കുടുങ്ങിയത്. ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് പശുക്കളെ മേയ്ക്കാന്‍ പോയ വേലായുധന് എന്നയാളെ കടുവ ആക്രമിച്ചിരുന്നു.
അതേസമയം കടുവയെ കാട്ടില്‍ തുറന്നുവിടാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. കടുവയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് വനംവകുപ്പ് അറിയിച്ചു. ഇടതുകണ്ണിന് തിമിരം ബാധിച്ച് കാഴ്ച നഷ്ടമായതായി ഡോക്ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തി. ഇത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കടുവക്ക് സ്വാഭാവിക ഇരതേടല്‍ സാധ്യമല്ല. അതിനാല്‍ കാട്ടിലേക്ക് വിടാനാകില്ല. കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് കടുവയെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്. അക്രമകാരിയായ കടുവയായതിനാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.