സ്കൂളുകളുടെ പ്രവര്‍ത്തന സമയമാറ്റത്തെപ്പറ്റിയുളള ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായം രേഖപ്പെടുത്തി ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് ബിനോയി മഠത്തില്‍
സ്കൂളുകളുടെ പ്രവർത്തന സമയമാറ്റത്തെപ്പറ്റി ഖാദർ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന നിർദേശങ്ങൾ ഗ്രാമീണ മേഖലകളിൽ അപ്രായോഗീകമാണ്. സ്കൂളുകളുടെ പരിമിതമായ വാഹന സൗകര്യങ്ങളെയും,പൊതുഗതാഗത സംവിധാനത്തെയും ആശ്രയിച്ചാണ് മലയോര മേഖലയിലെ ബഹുഭൂരിപക്ഷം കുട്ടികളും സ്കൂളുകളിൽ എത്തിച്ചേരുന്നത്. ക്ലാസ്സ് സമയം നേരത്തേയാക്കിയാൻ ഇവർക്ക് സമയത്ത് എത്തിച്ചേരാൻ പ്രയാസമായിരിക്കും. ജില്ലയുടെ പ്രത്യേകമായ കാലാവസ്ഥ സാഹചര്യങ്ങളായ മഴ, മഞ്ഞ് എന്നിവയുടെ പ്രത്യേകതകൾ പരിഗണിച്ചാൽ അതിരാവിലെയുള്ള യാത്രകൾ ഗുരുതരമായ അരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. കൂടാതെ കനത്ത ചൂടിലുള്ള ഉച്ച സമയത്തെ യാത്രകളും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും.പല വീടുകളിലും കുട്ടികളെ സ്കൂളിൽ വിട്ടതിന് ശേഷം, മാതാപിതാക്കൾ ജോലിക്ക് പോവുകയും, സ്കൂൾ സമയം കഴിഞ്ഞ് കുട്ടികൾ തിരികെ വരുന്ന സമയത്തിന് അനുസരിച്ച് ജോലിക്ക് ശേഷം തിരികെ വരികയുമാണ് പതിവ്. ഇത് കുട്ടികൾ വീട്ടിൽ ഒറ്റക്ക് ഇരിക്കാതിരിക്കുന്നതിനും, അവരുടെ സുരക്ഷിതത്തിനും നല്ലതുമാണ്. സ്കൂളുകളിലെ സമയമാറ്റം ഇങ്ങനെ കുട്ടികളുടെ സുരക്ഷിതത്വത്തെക്കൂടി ബാധിക്കും.ഖാദർ കമ്മറ്റിയുടെ 8 മണി നിർദേശം ഇത്തരം സാഹചര്യത്തിൽ അപ്രായോഗികമാണ്. എന്നാൽ ഓരോ പ്രദേശത്തിൻ്റെയും പ്രത്യേകതകൾ പരിഗണിച്ച് 10 മണി സമയത്തെ മുറുകെ പിടിക്കാതെ മാറ്റങ്ങൾ വരുത്തേണ്ടതുമാണ്.