കരുണാപുരം ഗവ. ഐ.ടി.ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍

കരുണാപുരം ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, കംമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (സി. ഒ.പി. എ) എന്നീ എസ്.സി.വി.ടി ട്രേഡുകളിലേയ്ക്കുളള ഈ വര്‍ഷത്തെ പ്രവേശനത്തീയതി ഒക്‌ടോബര്‍ 10 വരെ നീട്ടി. ജനറല്‍, എസ്.സി,എസ്.ടി എന്നീ വിഭാഗത്തിലും ,പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന വിഭാഗത്തിലും ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഐ.ടി.ഐ പ്രവേശനത്തിന് താല്‍പ്പര്യമുള്ളവര്‍ എസ്എസ്എല്‍സി, പ്ലസ്ടു, ടിസി, ജാതിസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 10 നു മുന്‍പായി ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എസ്. എസ്. എല്‍.സി ജയിച്ചവര്‍ക്കും, തത്തുല്യയോഗ്യതയുള്ളവര്‍ക്കും പ്രവേശനം ലഭിക്കും. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷഫീസ് 100 രൂപ. അപേക്ഷഫോമുകള്‍ ഐ.ടി.ഐ ഓഫീസില്‍ നിന്നും ലഭിക്കും.









































































