ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രവാചകനേയും ഇസ്ലാമിനേയും അവഹേളിച്ച കേസില്‍ ഇടുക്കിയില്‍ യുവാവ് അറസ്റ്റില്‍.
ഇടുക്കി | ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രവാചകനേയും ഇസ്ലാമിനേയും അവഹേളിച്ച കേസില്‍ ഇടുക്കിയില്‍ യുവാവ് അറസ്റ്റില്‍.
അടിമാലി 200 ഏക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് (39) ആണ് അറസ്റ്റിലായത്. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ ഇയാള്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഇതര മതസ്ഥരെ അവഹേളിക്കല്‍ പതിവാക്കിയ വ്യക്തിയാണ്.
പ്രവാചകനെതിരെ ഇദ്ദേഹം ദിവസങ്ങള്‍ക്ക് മുമ്ബ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമുണ്ടാകുകയും നിരവധി പേര്‍ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ജോഷി തോമസ് അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് അടിമാലിയിലെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഒളിവില്‍പോയ പ്രതിയെ അടിമാലി സി ഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.