ബൈക്ക് യാത്രികനോട് ലിഫ്റ്റ് ചോദിച്ച ശേഷം വിഷം കുത്തിവെച്ച് കൊലപ്പെടുത്തി
ഹൈദരാബാദ്: ബൈക്ക് യാത്രികനോട് ലിഫ്റ്റ് ചോദിച്ച ശേഷം വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് നടുക്കുന്ന സംഭവം.
ഖമ്മം ജില്ലയിലെ മുദിഗൊണ്ട മണ്ഡലത്തില്‍ തിങ്കളാഴ്ചയാണ് ബൈക്ക് യാത്രികനെ ലിഫ്റ്റ് ചോദിച്ച അപരിചിതന്‍ വിഷം നല്‍കി കൊലപ്പെടുത്തിയത്. 52 കാരനായ ശൈഖ് ജമാല്‍ സാഹിബ് എന്ന കര്‍ഷകന്‍ ആണ് കൊല്ലപ്പെട്ടത്.
ബൊപ്പാറത്തില്‍ നിന്ന് ആന്ധ്രാപ്രദേശിലെ ഗുന്ദ്രായിയിലേക്ക് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുമ്ബോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വല്ലഭി ഗ്രാമത്തില്‍ എത്തിയപ്പോള്‍ മങ്കി ക്യാപ്പ് ധരിച്ച ഒരു അപരിചിതന്‍ ജമാലിനെ തടഞ്ഞ് നിര്‍ത്തി ലിഫ്റ്റ് അഭ്യര്‍ത്ഥിച്ചു. കുറച്ച് ദൂരം യാത്ര ചെയ്ത ശേഷം, അപരിചിതന്‍ ജമാലിന്റെ തുടയില്‍ സിറിഞ്ച് കൊണ്ട് വിഷം കുത്തിവെക്കുകയായിരുന്നു.
1
തുടയില്‍ വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ജമാല്‍ ഇതിനിടെ ബൈക്ക് നിര്‍ത്തി. ഇതോടെ അപരിചിതന്‍ ബൈക്കില്‍ നിന്ന് ഇറങ്ങി ഇതേ വഴിക്ക് വരുന്ന സുഹൃത്തിനൊപ്പം പോകാമെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു എന്ന് തെലങ്കാന ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈക്ക് യാത്രികന്‍ ബൈക്ക് നിര്‍ത്തി ബന്ധുക്കളെ ഫോണില്‍ വിളിച്ച് സംഭവം വിവരിക്കുകയും വിഷം ദേഹത്ത് കയറിയതോടെ ബോധരഹിതനായി വീഴുകയും ചെയ്തു.
2
അതിനിടെ, സഹായത്തിനായി സമീപത്തെ വയലില്‍ പണിയെടുക്കുന്ന ചില കര്‍ഷകരെ ജമാല്‍ സമീപിച്ചെങ്കിലും അവര്‍ എത്തുന്നതിന് മുമ്ബ് അയാള്‍ നിലത്തുവീണിരുന്നു. തുടര്‍ന്ന് കര്‍ഷകര്‍ ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
3
സംഭവ സ്ഥലത്ത് നിന്ന് ഒരു സിറിഞ്ച് കണ്ടെടുത്തതായി ഖമ്മം റൂറല്‍ എസിപി ജി ബസ്വ റെഡ്ഡി പറഞ്ഞു. എന്നാല്‍ ജമാലിന്റെ തുടയില്‍ വിഷം കുത്തിവയ്ക്കാന്‍ ഇതേ സൂചി ഉപയോഗിച്ചിരുന്നോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവമറിഞ്ഞ് മുദിഗൊണ്ട പോലീസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
4
പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശില്‍ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകുകയായിരുന്നു ശൈഖ് ജമാല്‍ എന്നാണ് വിവരം.