

ലണ്ടൻ ∙ മുൻ ലോക ചാംപ്യൻമാരായ ജർമനി, ഇംഗ്ലണ്ട്, ഇറ്റലി ടീമുകൾക്ക് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വിജയത്തുടക്കം. ജർമനി ഐസ്‌ലൻഡിനെ 3–0നും ഇംഗ്ലണ്ട് സാൻ മരീനോയെ 5–0നും തകർത്തു. ഇറ്റലി വടക്കൻ അയർലൻഡിനെ 2–0ന് തോൽപിച്ചു. സ്പെയിൻ ഗ്രീസിനോട് സമനില വഴങ്ങി (1–1). സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ടീമിലേക്കു തിരിച്ചെത്തിയ മത്സരത്തിൽ സ്വീഡൻ ജോർജിയയെ 1–0നു തോൽപിച്ചു. ബയൺ മ്യൂണിക്ക് താരം റോബർട്ട് ലെവൻഡോവ്സ്കി 82–ാം മിനിറ്റിൽ നേടിയ ഗോളിൽ പോളണ്ട് ഹംഗറിയെ സമനിലയിൽ പിടിച്ചു (3–3). എവർട്ടൻ താരം ഡൊമിനിക് കാൽവെർട്ട് ല്യൂയിൻ ഇരട്ടഗോൾ നേടിയ മത്സരത്തിലാണ് ഇംഗ്ലണ്ട് സാൻ മരീനോയെ തോൽപിച്ചത്. ജയിംസ് വാർഡ് പ്രോസ്, റഹീം സ്റ്റെർലിങ്, ഒലീ വാറ്റ്കിൻസ് എന്നിവരും ഗോൾ നേടി.