കട്ടപ്പനയില്‍ 17കാരിക്ക് പീഡനം: രണ്ട് പേര്‍ അറസ്റ്റില്‍
17-year-old girl molested in Kattappana: Two arrested
കട്ടപ്പന: പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പാലാ കാനാട്ട്പാറ മംഗലംകുന്നേല്‍ ഇമ്മാനുവല്‍ (മാത്തുക്കുട്ടി-20), ചെറുതോണി പുന്നക്കോട്ടില്‍ പോള്‍ ജോര്‍ജ് (43) എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേര്‍ കൂടി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും കൂടുതല്‍ അന്വേഷണത്തിനു ശേഷമേ അടുത്ത നടപടികളിലേക്ക് കടക്കു. ഈ മാസം 18നാണ് വിദ്യാര്‍ഥിനിയായ 17 കാരിയെ വീട്ടില്‍ നിന്നും കാണാതാകുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതിയുമായി കട്ടപ്പന പോലീസിനെ സമീപിക്കുകയായിരുന്നു. ഇമ്മാനുവേലുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം നാടുവിട്ടെന്ന വിവരത്തെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. ഫെയ്‌സ് ബുക്കിലൂടെയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുമായി തമിഴ്‌നാട്ടിലും പിന്നീട് തിരുവനന്തപുരത്തും ഇയാള്‍ എത്തിയതായി വിവരം ലഭിച്ചു. തുടര്‍ന്ന് കട്ടപ്പന പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നല്‍കിയ മൊഴിയിലാണ് ഇമ്മാനുവലിനൊപ്പം പോകുന്നതിനു മുമ്പ് 2017, 2018 വര്‍ഷങ്ങളില്‍ മറ്റു മൂന്നു പേര്‍ കൂടി തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയത്. ഈ മൊഴിയിലാണ് പോള്‍ ജോര്‍ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരുമായി ബന്ധപ്പെട്ടുള്ള മൊഴികള്‍ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. തായ്‌ക്കോണ്ട അധ്യാപകനായ പോളിന്റെ കീഴില്‍ ഒരു വര്‍ഷത്തോളം പെണ്‍കുട്ടി പരിശീലനം നേടിയിരുന്നു. മത്സരങ്ങള്‍ക്കായി കൊണ്ടുപോയപ്പോഴാണ് ഉപദ്രവിച്ചത്. മറ്റു രണ്ടുപേരും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗികാതിക്രമം കാട്ടിയതായും പെണ്‍കുട്ടി മൊഴി നല്‍കി. ഇമ്മാനുവേല്‍ തമിഴ്‌നാട്ടിലും തിരുവനന്തപുരത്തും പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയതായി മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കട്ടപ്പന സി.ഐ. ബി. ജയന്‍, എസ്.ഐമാരായ ബിനു ലാല്‍, സാബു തോമസ്, ടി.എ. ഡേവിസ്, വനിത സി.പി.ഒ ജോളി ജോസഫ്, സി.പി.ഒമാരായ സിയാദ്, സബിന്‍ കുമാര്‍, എബിന്‍ ജോസ്, പ്രശാന്ത് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.