ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോൽസവം സംഘടിപ്പിച്ചു


ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഭിന്നശേഷി കലോൽസവം സംഘടിപ്പിച്ചു ഉയിർവ് 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടികൾ ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു.
മാനസിക ശാരീരിക വൈകല്യങ്ങൾ നേരിടുന്നവരെ ഉൾപ്പെടുത്തി ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻറെ നേതൃത്വത്തിലാണ് ഭിന്നശേഷി കലോൽസവം സംഘടിപ്പിച്ചത്. തടിയമ്പാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഭിന്നശേഷി കലോൽസവം ജില്ലാ കളക്ടർ .വി . വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു.
ഇടുക്കി
ബ്ലോക്കിലെ 6 പഞ്ചായത്തുകളിൽ നിന്നുള്ള 127 ഓളം പേർ
ആണ്കലോൽസവത്തിൽ പങ്കെടുത്തത്
കലോത്സവത്തിൽ പങ്ക് എടുത്ത എല്ല
കുട്ടികൾക്കും സമ്മാനങ്ങൾ നൽകി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് സജി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം പ്രൊഫ. എം ജെ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ എബി തോമസ്,
മറ്റ് അംഗങ്ങളായ സിബിച്ചൻ. തോമസ്, റിൻ്റാമോൾ , ഉഷ മോഹനൻ, ബിനോയി വർക്കി,
അറക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിനോദ് കെ.എസ്,
കഞ്ഞിക്കുഴിഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജേശ്വരി രാജൻ, BDO മുഖമ്മദ് ഷബീർ, ഐസിഡിഎസ് ഓഫീസർ ഷിജിമോൾ
അംഗൻവാടി ജീവനക്കാർ , മാതാപിതാക്കൾ ഉൾപ്പെടെ നിരവധിപേർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.