വാഹന അപകടങ്ങൾ തടയുന്നതിനായി സ്ഥാപിക്കുന്ന ക്രാഷ് ബാരിയറുകൾ സുരക്ഷിതമല്ലെന്ന് ആക്ഷേപം


വാഹന അപകടങ്ങൾ തടയുന്നതിനായി സ്ഥാപിക്കുന്ന ക്രാഷ് ബാരിയറുകൾ സുരക്ഷിതമല്ലന്ന് ആക്ഷേപം.
ക്രാഷ് ബാരിയറുകളുടെ ഇരുവശങ്ങളിലും
സേഫ്റ്റി ഗാർഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്
PWD , NH റോഡുകളുടെ വശങ്ങളിൽ വാഹന അപകടങ്ങൾ തടയുന്നതിനായി സ്ഥാപിക്കുന്ന ക്രാഷ് ബാരിയറുകൾ മരണക്കെണിയാവുകയാണ്.
ക്രാഷ് ബാരിയറുകളുടെ ഇരു വശങ്ങളിലും സേഫ്റ്റി ഗാർഡുകൾ സ്ഥാപിക്കണമെന്നുണ്ടെങ്കിലും കോൺട്രാക്ടർമാർ അതിന് മുതിരാറില്ല.
ബന്ധപ്പെട്ട ഉദ്യേഗസ്ഥർ ഇവ ശ്രദ്ധിക്കാറുമില്ല എന്നതാണ് സത്യം.
ഇവ സ്ഥാപിക്കുമ്പോൾ ചെറിയ കുഴിയെടുത്ത് തൂണ് നാട്ടി മുകളിൽ മാത്രം അൽപ്പം കോൺക്രീറ്റും ഇടും.
ക്രാഷ് ബിരിയറുകളുടെ അറ്റം അസ്ത്രം പോലെയാണ് നിൽക്കുന്നത്.
സേഫ്റ്റി ഗാർഡ് ഇല്ലാത്തതിനാലാണ് കഴിഞ്ഞ ദിവസം നിയന്ത്രണം നഷ്ടപ്പെട്ട കാറിനുള്ളിലൂടെ ക്രാഷ് ബാരിയർ തുളഞ്ഞ് കയറി വള്ളക്കടവിൽ യുവാവ് മരിക്കുന്നതിനിടയാക്കിയത്.
സുരക്ഷക്കായി നിർമ്മിക്കുന്ന ക്രാഷ് ബാരിയറുകൾ അപകടക്കെണിയാകുന്ന കാഴ്ച്ചയാണ് കാണുന്നത്.
വാഹനം ഇടിച്ചാൽ തെന്നി നീങ്ങുന്ന തമിഴ്നാട് മാതൃകയിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചാൽ വാഹനം ഇടിച്ച് മറിഞ്ഞുള്ള അപകടങ്ങൾ കുറക്കുന്നതിന് സഹായകരമാകുമെന്നും ഡ്രൈവർമാർ അഭിപ്രായപ്പെട്ടു