Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
ഇടുക്കി അടിമാലിക്ക് സമീപം കോഴിഫാമിൽ തെരുവുനായയുടെ ആക്രമണം; ഇരുപതിലധികം കോഴികളും, രണ്ട് താറാവുകളും ചത്തു.


ഇടുക്കിയിൽ തെരുവുനായ്ക്കളുടെ ആക്രമണം തുടരുകയാണ്. അടിമാലിക്ക് സമീപം വാളറയിൽ കോഴിഫാമിൽ തെരുവുനായയുടെ ആക്രമണത്തിൽ ഇരുപതിലധികം കോഴികളും ,2 താറാവുകളും ചത്തു. ഇന്ന് രാവിലെ ഫാം ഉടമയായ ജോർജ് പുറത്ത് തീറ്റ വാങ്ങാൻ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. ഏഴോളം നായ്ക്കൾ കോഴികളെയും, തറാവുകളെയും ആക്രമിക്കുകയായിരുന്നു.