മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തെരുവുനായ ശല്യം രൂക്ഷം


ഇടുക്കി: മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തെരുവുനായ ശല്യം രൂക്ഷം. നിരവധി ത്വക്ക് രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള തെരുവുനായ്‌ക്കള്‍ ആണ് ആശുപത്രി മുറ്റങ്ങളില്‍ അലഞ്ഞു നടക്കുന്നത്.രാത്രികാലങ്ങളില്‍ ഈ നായ്‌ക്കളെ പലതും അക്രമണകാരികളാകുന്നതായും നാട്ടുകാര്‍ പറയുന്നു.
ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ഏറെ ഭയത്തോടെയാണ് ആശുപത്രിയുടെ മുറ്റത്തുകൂടി നടക്കുന്നത്. ഓരോ വാഹനങ്ങളുടെയും അടിയില്‍ 30 ഓളം തെരുവ് നായ്‌ക്കളാണ് തണല്‍ പറ്റി വിശ്രമിക്കാറുള്ളത് . ഇവയില്‍ ഏറിയ നായ്‌ക്കളും രാത്രി കാലങ്ങളില്‍ ആശുപത്രിയുടെ വരാന്തകളിലേക്ക് എത്തും.
കൊച്ചുകുട്ടികളുമായി ചികിത്സ തേടിയെത്തുന്ന ആളുകള്‍ ഇതോടെ വളരെ ഭീതിയോടെയാണ് ഇതുവഴി നടക്കുന്നത്.
ആശുപത്രി മുറ്റത്ത് കഴിയുന്ന പല നായ്‌ക്കളും അക്രമകാരികളാണ്. രോഗികള്‍ക്കിടയിലൂടെ ത്വക്ക് രോഗം ബാധിച്ച നായ്‌ക്കള്‍ യഥേഷ്ടം അലഞ്ഞുതിരിയുന്നുണ്ട്. സംഭവത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.