പ്രധാന വാര്‍ത്തകള്‍
ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിക്കുന്ന സംഘം പോലീസിന്റെ പിടിയില്‍


കുഴല്‍മന്ദം: ബൈക്കിലെത്തി സ്ത്രീകളുടെ സ്വര്‍ണമാല പൊട്ടിക്കുന്ന സംഘം കുഴല്‍മന്ദം പോലീസിന്റെ പിടിയില്‍.
തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശി അനസ് (33), താമരശ്ശേരി സ്വദേശി അനസ് (26) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ആഴ്ച തേങ്കുറുശ്ശി പോത്തയംകാട് ഷിനി എന്ന വീട്ടമ്മയെ പിടിച്ചുതള്ളി മൂന്നര പവന്റെ മാല മോഷ്ടിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ കവര്‍ച്ച ചെയ്ത മാലയും കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെത്തി. പ്രതികള്‍ക്കെതിരെ മോഷണത്തിനും പിടിച്ചുപറിക്കും തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലും കേസുകളുണ്ട്.