മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാജ്യത്ത് രണ്ട് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി
നോയിഡ സ്വദേശിനിയും ചെന്നൈ സ്വദേശിനിയുമാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. തുടര്‍ന്നാണ് പരീക്ഷയില്‍ യോഗ്യത നേടാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥിനികള്‍ ജീവനൊടുക്കിയത്.
നോയിഡ സ്വദേശിനിയായ 22കാരി സമ്ബദ സൊസൈറ്റി കെട്ടിടത്തിന്റെ 19ആം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചെന്നൈയിലെ സര്‍ക്കാര്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് അമുദയുടെ മകളായ ലക്ഷ്മണ ശ്വേത ഷാള്‍ കഴുത്തില്‍ കെട്ടി തൂങ്ങിമരിക്കുകയായിരുന്നു.
ഫിലിപ്പീന്‍സില്‍ രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ശ്വേത ഇത്തവണ നീറ്റ് പാസാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
മെഡിക്കല്‍ പ്രവേശനത്തിന് 9.93 ലക്ഷം പേരാണ് ഇക്കുറി യോഗ്യത നേടിയത്. രാജസ്ഥാന്‍ സ്വദേശിനി തനിഷ്ക്കയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ 20 റാങ്കില്‍ കേരളത്തില്‍ നിന്ന് ആരുമില്ല. യോഗ്യത നേടിയവരില്‍ പെണ്‍കുട്ടികളാണ് മുന്നിലുള്ളത്.
ആണ്‍കുട്ടികളെക്കാള്‍ 1.3 ലക്ഷം പെണ്‍കുട്ടികള്‍ അധികമായി യോഗ്യത നേടിയിട്ടുണ്ട്. നീറ്റ് പരീക്ഷ എഴുതിയത് 17.64 ലക്ഷം വിദ്യാര്‍ത്ഥികളാണ്.