വിഴിഞ്ഞം തുറമുഖ ഉപരോധ സമരം തുടങ്ങിയിട്ട് ഇന്ന് 25ആ ദിനം
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ ഉപരോധ സമരം തുടങ്ങിയിട്ട് ഇന്ന് 25ആ ദിനം. ചെറിയതുറ, കൊച്ചുതോപ്പ്, തോപ്പ് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്നത്തെ ഉപരോധ സമരം.
റിലേ ഉപവാസ സമരവും തുടരുകയാണ്. നിരാഹാരം ഇരുന്നായിരുന്നു തിരുവോണ ദിനമായ ഇന്നലത്തെ സമരം. സര്‍ക്കാരുമായുള്ള തുടര്‍ച്ചര്‍ച്ചകള്‍ വഴി മുട്ടിയതോടെ സമരം വ്യാപിപ്പിക്കുന്നതിനുള്ള ആലോചനയിലാണ് ലത്തീന്‍ അതിരൂപത. ഇന്ന് സമര സമിതിയുടെ യോഗവും ചേരുന്നുണ്ട്
മത്സ്യത്തൊഴിലാളികളെ വികസന വിരോധികളാക്കി ചിത്രീകരിച്ചു,കോടതി വിധി കൈവച്ചത് ജന്മാവകാശത്തില്‍-സൂസപാക്യം
വിഴിഞ്ഞം തുറമുഖ സമരത്തില്‍ സര്‍ക്കാരിനും കോടതിക്കും എതിരെ വിമര്‍ശനവുമായി ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് മേലുള്ള നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് എതിരായാണ് വിഴിഞ്ഞം സമരം എന്ന് ഡോ.എം സൂസപാക്യം പറഞ്ഞു. വിഴിഞ്ഞത്തിന് പുറത്ത് നിന്നുള്ളവരാണ് സമരം ചെയ്യുന്നത് എന്ന് പറയുന്നവര്‍ തീരദേശത്തിന്റെ പ്രത്യേകത അറിയാത്തവര്‍ ആണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷിത തവളമായിരുന്നു വിഴിഞ്ഞം. അത് തകര്‍ത്തു.
തങ്ങളെ വികസനവിരോധികളായി സര്‍ക്കാര്‍ ചിത്രീകരിച്ചു. സ്വാധീനം ഉപയോഗിച്ചു തുറമുഖത്തിനുള്ള അനുമതി നേടിയെടുത്തു. സര്‍ക്കാര്‍ തീരദേശത്തെ വഞ്ചിക്കുകയായിരുന്നു. പദ്ധതിയെ പറ്റി ആദ്യഘട്ടത്തില്‍ പൂര്‍ണ വ്യക്തത ഉണ്ടായിരുന്നില്ല. ഒരു ഘട്ടത്തിലും ലത്തീന്‍ അതിരൂപത തുറമുഖത്തെ പിന്തുണച്ചിട്ടില്ല, അനുമതി നല്‍കിയിട്ടില്ല. കേരളത്തിന്റെ മുഖച്ഛായ മാറും എന്ന് പ്രചരിപ്പിച്ചാണ് തുറമുഖ നിര്‍മാണ ചര്‍ച്ചകള്‍ തുടങ്ങിയത് . ആദ്യഘട്ടത്തില്‍ തങ്ങള്‍ക്കിടയിലും അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. തുറമുഖ നിര്‍മാണം കാരണം ആഴമായി മുറിവേറ്റു. ഇനിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം.
അങ്ങേയറ്റം ആത്മസംയമനം പാലിച്ചുകൊണ്ടാണ് ഇപ്പോള്‍ സമരം. മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ ഒരിക്കലും ഒന്നും ചെയ്തിട്ടില്ല എന്നു പറയുന്നില്ല. സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി സംശയിക്കുന്നില്ല.പക്ഷെ ഉറപ്പുകള്‍ പാലിക്കുന്നതില്‍ മെല്ലെപ്പോക്ക് ആണ്.
കോടതി ഉത്തരവിനേയും ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം വിമര്‍ശിച്ചു. വിധിയുടെ പൊരുള്‍ മനസിലാകുന്നില്ല . ജന്മവകാശത്തിലാണ് കൈവച്ചതെന്നും ലത്തീന്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.എം സൂസപാക്യം പറഞ്ഞു.