നവവധുവിനെ കന്യകാത്വ പരിശോധനക്ക് വിധേയയാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.


ജയ്പുര്‍: നവവധുവിനെ കന്യകാത്വ പരിശോധനക്ക് വിധേയയാക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. വിവാഹദിനത്തില്‍ ഭര്‍തൃഗൃഹത്തിലെത്തിയ 24കാരിയെയാണ് വരന്റെ മാതാപിതാക്കള്‍ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കിയത്.
രാജസ്ഥാനിലെ ഭില്‍വാരയിലാണ് സംഭവം.
പരിശോധനയില്‍ പെണ്‍കുട്ടി കന്യകയല്ലെന്ന് തെളിഞ്ഞെന്ന് ആരോപിച്ച് വരന്റെ ബന്ധുക്കള്‍ യുവതിയെ മര്‍ദിച്ചു. വരന്റെ കുടുംബത്തിന്റെ പരാതിയില്‍ ഗ്രാമസഭ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും യുവതിയോടാവശ്യപ്പെട്ടു.
രാജസ്ഥാനിലെ ഭില്‍വാരയില്‍ നടന്ന സംഭവത്തില്‍ 24 വയസ്സുള്ള യുവതി പൊലീസില്‍ പരാതി നല്‍കി. വിവാഹത്തിന് മുന്‍പ് അയല്‍വാസി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ സുഭാഷ് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി വരന്റെ ബന്ധുക്കളോട് പറഞ്ഞു. സംഭവം പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പൊലീസ് കേസെടുത്തു.
രാജസ്ഥാനിലെ ഗോത്രവര്‍ഗമായ സാന്‍സി വിഭാഗത്തില്‍ നിലനില്‍ക്കുന്ന അനാചാരമാണ് ‘കുക്കടി പ്രത’ എന്ന പേരിലുള്ള കന്യകാത്വ പരിശോധനയെന്നും പൊലീസ് പറഞ്ഞു.