Idukki വാര്‍ത്തകള്‍
പൊന്മുടി ഡാം ഷട്ടറുകള്‍ തുറക്കും: ജാഗ്രത പാലിക്കണം


ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ന് (29) ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊന്മുടി അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ 60 സെ.മീ. വീതം ഘട്ടം ഘട്ടമായി ഉയര്‍ത്താന്‍ ജില്ലാ ഭരണകൂടം അനുമതി നല്കി. ജനജീവിതത്തിനു അസൗകര്യമാവാത്ത വിധത്തില്‍ തുറന്ന് 150 ക്യുമക്സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇപ്രകാരം ജലം ഒഴുക്കി വിടുന്നതുമൂലം പന്നിയാര്‍ പുഴയില്‍ വെള്ളപ്പൊക്കം ഉണ്ടാവില്ലെങ്കിലും നിലവിലുള്ള ജലനിരപ്പില്‍ നിന്ന് 50 സെ. മി വരെ വെള്ളം ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ പൊന്മുടി ഡാമിന് താഴെ പന്നിയാര്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.