Idukki വാര്‍ത്തകള്‍
കനാലില്‍ തലകീഴായി കിടക്കുന്ന നിലയില്‍ യുവാവിന്റെ മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു


വട്ടവടയില്‍ കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വട്ടവട സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കനാലിലേക്ക് തലകീഴായി കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. ദേവികുളം പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കനാലിന് സമീപത്തായി വട്ടവട പഞ്ചായത്ത് ഓഫീസിന് സമീപം മണ്ണിടിച്ചില്‍ സംഭവിച്ചിട്ടുണ്ട്. ഇതിന് സമീപത്ത് നിന്നാണ് മൃതദേഹവും കണ്ടെത്തിയത്. ചെറിയ കനാലില്‍ വീണ് മരണം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് ചെറിയ രീതിയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളതെന്നും അതുകൊണ്ടുണ്ടായ തടസം ഉടന്‍ തന്നെ നീക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.