പ്രധാന വാര്‍ത്തകള്‍
വിനോദയാത്രയ്ക്കായി ഊട്ടിയിലെത്തിയ വയോധിക ദൊഡ്ഡബെട്ട മലമുകളില്‍ നിന്ന് ചാടി ജീവനൊടുക്കി


ഊട്ടി: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കായി ഊട്ടിയിലെത്തിയ വയോധിക ദൊഡ്ഡബെട്ട മലമുകളില്‍ നിന്ന് ചാടി ജീവനൊടുക്കി.
കോയമ്ബത്തൂര്‍ തടാകം സ്വദേശി നല്ലതമ്ബിയുടെ ഭാര്യ ലീലാവതിയാണ് (62) മരിച്ചത്. തമിഴ്നാട്ടിലെ ഏറ്റവും ഉയരംകൂടിയ മലയായ ദൊഡ്ഡബെട്ടയില്‍നിന്നും ആളുകള്‍ താഴേക്ക് ചാടുന്നത് തടയാന്‍ കമ്ബിവേലികെട്ടി തിരിച്ചിരുന്നു. ഇത് മറികടന്നാണ് ലീലാവതി ചാടി ആത്മഹത്യ ചെയ്തത്. ഇതിന്റെ വീഡിയോദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സമീപത്ത് വീഡിയോ എടുത്തുകൊണ്ടിരുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തിരിഞ്ഞു നോക്കാന്‍പോലും തയ്യാറാകാതെ പാറയില്‍നിന്നും താഴേക്ക് ചാടുകയായിരുന്നു.