പരപ്പാന്‍ തോട് കരകവിഞ്ഞൊഴുകി : ലക്ഷങ്ങളുടെ നഷ്ടം


മുട്ടം: മുട്ടം പരപ്പാന്‍ തോട് കരകവിഞ്ഞൊഴുകി നിരവധി വീടുകളിലും സ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും വെള്ളം നിറഞ്ഞ് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.കുടയത്തൂര്‍ സംഗമം ഭാഗത്തുണ്ടായ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് മലവെള്ളം ഒഴുകിയെത്തിയാണ് പരപ്പാന്‍ തോട് കര കവിഞ്ഞത്.മുന്‍പും പരപ്പാന്‍ തോട് കര കവിഞ്ഞിട്ടുണ്ടെങ്കിലും കനത്തെ മഴയെ തുടര്‍ന്നാണ്
എന്നാല്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ അപ്രതീക്ഷിതമായിട്ടാണ് പരപ്പാന്‍ തോട് കരകവിഞ്ഞത്.മഴ ഇല്ലാത്ത സമയത്ത് പുലര്‍ച്ചെ തോട് കര കവിഞ്ഞത് പ്രദേശത്തെ ജനങ്ങളേയും അമ്ബരപ്പിച്ചു. പിന്നീടാണ് കുടയത്തൂര്‍ പ്രദേശത്ത് ഉരുള്‍ പൊട്ടിയ കാര്യം ഏവരും അറിഞ്ഞത്.തോട്ടുങ്കര പാലത്തിന് സമീപത്തുള്ള ചെട്ടിപ്പറമ്ബില്‍ ഷാനവാസ് സി എം,ഷാജഹാന്‍ സി എം,കുന്നുംപുറത്ത് സതീശന്‍,കുറ്റിയാനിക്കല്‍ നാരായണന്‍,അത്തിമണ്ണില്‍ സുനിത,വത്സ റ്റി ടി,നത്തേക്കാട്ടില്‍ ഹനീഫ,ജോമോന്‍ പൂത്തോടിയില്‍, തെള്ളിക്കുന്നേല്‍ കുഞ്ഞ്മോന്‍ എന്നിവരുടെ വീടുകളിലാണ് പ്രധാനമായും വെള്ളം കയറിയത്. ഇവരില്‍ മിക്കവാറും ആളുകള്‍ വാടകക്ക് താമസിക്കുന്നവരുമാണ്.തോട് കരകവിയുമ്ബോള്‍ ഏറ്റവും ദുരിതപ്പെടുന്നതും ഈ കുടുംബങ്ങളാണ്.ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍,പ്രദേശവാസികള്‍ എന്നിവര്‍ വിവരം അറിഞ്ഞ് പുലര്‍ച്ചെ സമയത്ത് പ്രദേശത്ത് എത്തി സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി.മുട്ടം കോടതിക്ക് സമീപത്തുള്ള വിജിലന്‍സ് ഓഫീസിന്റെ വാഹന പാര്‍ക്കിംഗ് സ്ഥലത്തും ഐ എച്ച് ആര്‍ ഡി കോളേജ് റോഡിലും തോട്കരകവിഞ്ഞൊഴുകി.
തോട് കര കവിയുമ്ബോള്‍ ഈ രണ്ട് പ്രദേശങ്ങളിലും വെള്ളം നിറയുന്നത് പതിവാണ്.